തൊടുപുഴ: കുറിയര്‍ സര്‍വീസ് ഉടമയും മുന്‍ ഡ്രൈവറും ഏറ്റുമുട്ടി. കടിയേറ്റ് ഡ്രൈവറുടെ ചെവി അറ്റു. സ്ഥാപനം ഉടമയുടെ ചെവിക്കും പരിക്കേറ്റു.

ഇടതുചെവിയുടെ ഒരുഭാഗം അറ്റുപോയനിലയില്‍ പുതുപ്പെരിയാരം ചാഴിപ്പാറയില്‍ ബേസിലി(30)നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊടുപുഴ ടൗണ്‍ഹാള്‍ ഷോപ്പിങ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന അതുല്യ കുറിയര്‍ സര്‍വീസ് ഉടമ വെങ്ങല്ലൂര്‍ പാറയില്‍ അനില്‍കുമാറും (48) ചെവിക്ക് കടിയേറ്റ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. സ്ഥാപനത്തിലെത്തുന്ന കുറിയറുകള്‍ മുമ്പ് ബേസിലാണ് വിതരണം ചെയ്തിരുന്നത്. ഓഫീസിലേക്ക് വിളിച്ചുവരുത്തി അനില്‍കുമാര്‍ യാതൊരു പ്രകോപനവുമില്ലാതെ തന്നെ ആക്രമിക്കുകയായിരുന്നെന്ന് ബേസില്‍ പറയുന്നു.സാമ്പത്തിക പ്രശ്‌നത്തിന്റെ പേരിലാണ് തര്‍ക്കമുണ്ടായതെന്നാണ് അനില്‍കുമാര്‍ പറയുന്നത്. എന്നാല്‍, ബേസില്‍ ഇത് നിഷേധിച്ചിട്ടുണ്ട്. രണ്ടുപേരുടെയും മൊഴിപ്രകാരം കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.

Content Highlights: clash between ex driver and shop owner in thodupuzha, both injured