പത്തനംതിട്ട: ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും മുന്‍ എസ്.എഫ്.ഐക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. പൂങ്കാവില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഘര്‍ഷം. 

എസ്.എഫ്.ഐ. മുന്‍ ജില്ലാകമ്മിറ്റി അംഗം ഉള്‍പ്പെട്ട സംഘവും ഡി.വൈ.എഫ്.ഐയുടെ നിലവിലെ ജില്ലാ ഭാരവാഹിയുടെ നേതൃത്വത്തിലുള്ളവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. രണ്ടു പേരുടെ തലയ്ക്കാണ് മുറിവ്. പരിക്കേറ്റ എസ്.എഫ്.ഐ. മുന്‍ ജില്ലാ കമ്മിറ്റിയംഗം ജിഷ്ണു, സഹോദരന്‍ വിഷ്ണു, ഹരി എന്നിവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാക്കി. 

ഡി.വൈ.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ് അനീഷ്, ഏരിയ ജോയിന്റ് സെക്രട്ടറി അഖില്‍, എക്‌സിക്യൂട്ടീവ് അംഗം ജിതിന്‍, അഭിജിത്ത് എന്നിവരെ കോന്നി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട പോലീസ് സ്ഥലത്തെത്തി.

Content Highlights: clash between dyfi workers and former sfi members in pathanamthitta