കൊച്ചി: ലഹരി മരുന്നുമായി സിനിമ-സീരിയല്‍ നടിയെ പിടികൂടി. തിരുവനന്തപുരം സ്വദേശിയായ അശ്വതി ബാബുവിനെയാണ് തൃക്കാക്കര പോലീസ് പിടികൂടിയത്. ഇവരുടെ ഡ്രൈവര്‍ ബിനോയിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

നടിയുടെ ഫ്ളാറ്റില്‍ ഞായറാഴ്ച വൈകിട്ടാണ് പോലീസ് സംഘം റെയ്ഡ് നടത്തിയത്. ഫ്ളാറ്റില്‍നിന്ന് എം.ഡി.എം.എ ലഹിമരുന്നുകള്‍ പോലീസ് പിടിച്ചെടുത്തു.

ബെംഗളൂരുവില്‍ നിന്നാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് നടി പോലീസിനോട് പറഞ്ഞു. നടിയുടെ ഫ്ളാറ്റ് കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടികള്‍ നടക്കുന്നതായി പോലീസിന് നേരത്തെ രഹസ്യ വിവരം ലഭിച്ചിരുന്നു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം തുടങ്ങി.

Content Highights: cinema serial actress aswathy babu arrested with mdma drugs in kochi