തൃശ്ശൂര്‍: ആ മാലപൊട്ടിക്കല്‍ 13 വര്‍ഷം മുമ്പായതിനാല്‍ പോലീസ് മറന്നുകാണും എന്നാണ് പ്രതി കരുതിയത്. ഒരു ദിവസം രാവിലെ എറണാകുളത്തുവച്ച് എബിന്‍ അല്ലേ എന്ന ചോദ്യത്തിന് അതേ എന്ന് മറുപടി പറയുമ്പോള്‍ കുടുങ്ങുമെന്ന് ഒട്ടും വിചാരിച്ചുമില്ല.

2007 മേയിലാണ് ബൈക്കിലെത്തി മാലപൊട്ടിച്ച സംഭവം ഉണ്ടായത്. തിരുവമ്പാടി ക്ഷേത്രത്തിന് മുന്നില്‍ വച്ച് പറപ്പൂര്‍ സ്വദേശിനി അമ്മിണിയുടെ ഒരു പവന്‍ മാലയാണ് എറണാകുളം രവിപുരം കാച്ചപ്പിള്ളി വീട്ടില്‍ എബിനും (34) സുഹൃത്തും ചേര്‍ന്ന് പൊട്ടിച്ചത്. കൂട്ടുപ്രതി ജീവനെ പോലീസ് പിടിച്ചെങ്കിലും എബിന്‍ മുങ്ങി.

ജീവന്റെ വിചാരണയും ജയില്‍ശിക്ഷയും കഴിഞ്ഞു. എബിന്‍ പിടികിട്ടാപ്പുള്ളിയായി മാറി. ബൈക്കിന്റെ പിന്നിലിരുന്ന് മാല പൊട്ടിച്ചത് ഇയാളായിരുന്നു.

എസ്.എച്ച്.ഒ. പി. ലാല്‍കുമാര്‍, എ.എസ്.ഐ. സാജ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.

Content Highlights: chain snatching case accused arrested after 13 years