കൊട്ടിയം: വഴിയാത്രക്കാരിയെ ഇടിച്ചുവീഴ്ത്തിയ ശേഷം നിര്‍ത്താതെ കടന്ന സ്‌കൂട്ടര്‍യാത്രക്കാരുടെ സി.സി.ടി.വി. ദൃശ്യം പോലീസ് പുറത്തുവിട്ടു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വടക്കേ മൈലക്കാട് പുത്തന്‍വിളവീട്ടില്‍ ബേബിയമ്മ തിങ്കളാഴ്ച മരിച്ചു. കൊട്ടിയം ശ്മശാനത്തിന് സമീപം കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് ഇവരെ സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തിയത്. ഉടന്‍ കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ ചികിത്സയിലിരിക്കെയായിരുന്നു മരണം.
ദൃശ്യത്തിലുള്ളവരെ തിരിച്ചറിയുന്നവര്‍ കൊട്ടിയം പോലീസ് സ്റ്റേഷനില്‍ വിവരം കൈമാറണമെന്ന് എസ്.ഐ. സുജിത് സി.നായര്‍ അറിയിച്ചു.