ആലപ്പുഴ: 1,20,000 രൂപ വിലവരുന്ന പേര്‍ഷ്യന്‍ ഇനത്തില്‍പ്പെട്ട പൂച്ചകളെ മോഷ്ടിച്ചകേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കുറവന്‍തോട് മനാഫ് മന്‍സിലില്‍ മുഹമ്മദ് മനാഫ്(20), വണ്ടാനം ചില്ലാമഠം അമീന്‍(22) എന്നിവരെ സൗത്ത് പോലീസാണ് അറസ്റ്റുചെയ്തത്.

കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം. ആലപ്പുഴ പള്ളാത്തുരുത്തി വാര്‍ഡില്‍ സലീമിന്റെ വീട്ടില്‍നിന്നു രണ്ടു പൂച്ചകളെയാണു മോഷ്ടിച്ചത്. ആലപ്പുഴ സൗത്ത് എസ്.എച്ച്.ഒ. അരുണ്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ കുടുങ്ങിയത്.