അടിമാലി: വൈദ്യുതി മന്ത്രിയുടെ വാഹനത്തിൽ ഇടിച്ചിട്ട് നിർത്താതെ കാർ ഓടിച്ച് പോയ പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. മൂന്നാർ സ്റ്റേഷനിലെ എ.എസ്.ഐ. സജീവ് മാത്യുവിനെതിരെയാണ് നടപടി.

വെള്ളത്തൂവൽ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലാ പോലീസ് മേധാവിയാണ് സജീവിനെ ചൊവ്വാഴ്ച സസ്പെൻഡ് ചെയ്തത്.

ഞായറാഴ്ച വൈകിട്ട് ശാല്യംപാറയിൽ വെച്ചാണ് വൈദ്യുതി മന്ത്രി എം.എം.മണിയുടെ കാറിൽ സജീവ് ഓടിച്ചിരുന്ന കാർ തട്ടിയത്. പോലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. വരും വഴി സജീവ് ഓടിച്ചിരുന്ന കാർ ഒരു ഓട്ടോറിക്ഷയിലും ഇടിച്ചിരുന്നു. ഇദ്ദേഹം മദ്യപിച്ചിരുന്നതായി ആക്ഷേപം ഉയർന്നതിന്റെ അടിസ്ഥാനത്തിൽ രാത്രി തന്നെ വെളളത്തൂവൽ പോലീസ് സജീവിന്റെ വീട്ടിലെത്തിയെങ്കിലും ഉദ്യോഗസ്ഥനെ കണ്ടെത്താനായില്ല. ഇതിനുപിന്നാലെയാണ് റിപ്പോർട്ടും നടപടിയും ഉണ്ടായത്.

Content Highlights:car rams into ministers vehicle in idukki police officer suspended