തൃശ്ശൂര്‍: ബസ് യാത്രയില്‍ പെണ്‍കുട്ടിയെ ലൈംഗികമായി അപമാനിച്ച കേസില്‍ കാര്‍ഷിക സര്‍വകലാശാലാ ഗവേഷണകേന്ദ്രം മേധാവിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.

മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ചാലക്കുടി അഗ്രോണമിക് റിസര്‍ച്ച് സ്റ്റേഷനിലെ മേധാവി മറ്റത്തൂര്‍ എടത്തൂട്ട് വീട്ടില്‍ പ്രൊഫ.ശ്രീനിവാസ (59)നാണ് തൃശ്ശൂര്‍ പോക്സോ സ്പെഷ്യല്‍ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചത്.

കഴിഞ്ഞദിവസം ഇദ്ദേഹത്തെ സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തിരുന്നു. 

ഒരാഴ്ചമുമ്പ് ഇരിങ്ങാലക്കുടയില്‍നിന്ന് ചാലക്കുടിക്കുള്ള ബസ് യാത്രയ്ക്കിടെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരേ പ്രൊഫസറുടെ ശല്യമുണ്ടായത്. പെണ്‍കുട്ടിയുടെ പരാതിയില്‍ അറസ്റ്റിലായ ശ്രീനിവാസനെ ഒക്ടോബര്‍ അഞ്ചുവരെ റിമാന്‍ഡ്‌ ചെയ്തിരുന്നു. 

.