കാഞ്ഞിരംകുളം: പതിനാറുവയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ സഹോദരനെയും സഹോദരിയെയും കാഞ്ഞിരംകുളം പോലീസ് അറസ്റ്റുചെയ്തു. തിരുപുറം പട്ട്യക്കാല തവ്വാവിള വീട്ടില്‍ രജിന്‍ (23), രേഷ്മ (27) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

കരുംകുളം സ്വദേശിയായ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി ഒളിവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നത്. പ്രതിക്ക് സഹായം നല്‍കിയതിനാണ് സഹോദരിയെ അറസ്റ്റുചെയ്തത്. കാഞ്ഞിരംകുളം സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അജിചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ സൈലസ്, എ.എസ്.ഐ. റോയി, സി.പി.ഒ.മാരായ അജിത്, നവീന്‍, കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റുചെയ്തത്.