ശ്രീകാര്യം(തിരുവനന്തപുരം): തുമ്പ ആറ്റിന്‍കുഴി റെയില്‍വേ ക്വാര്‍ട്ടേഴ്‌സിനു സമീപം പാര്‍ക്കുചെയ്തിരുന്ന കാറിനടിയില്‍ നാടന്‍ ബോംബു വച്ച് സ്‌ഫോടനം നടത്തിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി. പള്ളിത്തുറ വാര്‍ഡില്‍ ആറ്റിന്‍കുഴി മണക്കാട്ടുവിളാകം വീട്ടില്‍ വിനോദി(30)നെയാണ് തുമ്പ പോലീസ് അറസ്റ്റുചെയ്തത്.
ജനുവരി 10-നായിരുന്നു സംഭവം. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞ പോലീസ്, ഇയാളുടെ വീട്ടില്‍നിന്ന് നാടന്‍ ബോംബുകള്‍ കണ്ടെടുത്തിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Content Highlights: bomb blast case youth arrested in thumpa trivandrum