തിരുവനന്തപുരം: കഴിക്കൂട്ടത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ലഹരി മാഫിയയുടെ ഗുണ്ടാ ആക്രമണം. സിപിഎം നെഹ്റു ജംഗ്ഷൻ ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. 

ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘം വാളുമായി ചാടിയിറങ്ങി ഗേറ്റ് ചവിട്ടിപ്പൊളിച്ച് വാഹനങ്ങളും വീടും അടിച്ചു തകർക്കുകയായിരുന്നു. വീടിന് നേരെ നാടൻ ബോംബാണ് എറിഞ്ഞത്. ഷിജുവും ഭാര്യയും രണ്ട് മക്കളും ഓടി രക്ഷപ്പെടുകയായിരുന്നു. 

ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ പ്രേരിതമായിട്ടൊന്നും ഇല്ല എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തുമ്പ - കഴക്കൂട്ടം  പോലീസ് സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് വിവരം.

Content Highlights: Bomb attack at CPM leader's house in kazhakootam