നോയിഡ: റോഡരികില്‍ വാഹനം നിര്‍ത്തി മൂത്രമൊഴിക്കുന്നതിനിടെ യുവാവിന്റെ ആഡംബരകാറുമായി മോഷ്ടാക്കള്‍ കടന്നു. ശനിയാഴ്ച രാത്രിയില്‍ ഉത്തര്‍പ്രദേശിലെ സെക്ടര്‍ 90-ല്‍ വെച്ച് ഋഷഭ് അറോറ എന്ന സ്‌റ്റോക്ക് ബ്രോക്കറുടെ വാഹനമാണ് മോഷ്ടാക്കള്‍ തട്ടിയെടുത്തത്.

രാത്രിയില്‍ പാര്‍ട്ടി കഴിഞ്ഞ് ഭാര്യയുടെ സഹോദരന്റെ ബിഎംഡബ്യു കാറില്‍ മടങ്ങിവരികയായിരുന്നു ഋഷഭ്. തുടര്‍ന്ന് മൂത്രമൊഴിക്കാനായി റോഡരികില്‍ നിര്‍ത്തി ഇറങ്ങിയതോടെ ബൈക്കിലെത്തിയ മോഷ്ടാക്കള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനവുമായി കടന്നുകളയുകയായിരുന്നു. ഈ സമയം താന്‍ മദ്യപിച്ചിരുന്നതായി ഋഷഭ് പോലീസിനോട് സമ്മതിച്ചു.

സംഭവത്തിന് പിന്നില്‍ കാറിന്‍റെ ഉടമയെ പരിചയമുള്ള വ്യക്തികളാണെന്ന് സംശയിക്കുന്നതായി ഋഷഭ് പോലീസിനോട് പറഞ്ഞു. വാഹനത്തിന് 40ലക്ഷത്തോളം രൂപ വായ്പ അടയ്ക്കാനുണ്ട്. സംഭവത്തില്‍ കേസെടുത്തു. വിശദമായ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.

Content Highlights: BMW car robbed while driver stopped car to urinate