ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസ് ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം. മുഖത്തും കൈക്കും കഴുത്തിനും പൊള്ളലേറ്റ ബിഎംടിസി ബസ് കണ്ടക്ടറായ ഇന്ദിര ഭായ്(35)യെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

രാവിലെ 5.45ഓടെ ജോലി സ്ഥലത്തേക്ക് പോകാനിറങ്ങിയ ഇന്ദിരയ്ക്ക് നേരെ ബൈക്കിലെത്തിയ സംഘം ആസിഡ് ഒഴിക്കുകയായിരുന്നു. മുഖംമൂടി ധരിച്ചതിനാല്‍ ആക്രമികളെ തിരിച്ചറിയാനായില്ല. ഇവര്‍ താമസിക്കുന്ന ഹാവനൂരില്‍ നിന്നും 100 മീറ്റര്‍ അകലെ വെച്ചാണ് ആക്രമണമുണ്ടായത്. 

ബഗല്‍ഗുണ്ടെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അക്രമികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ ഡിസിപി ശശികുമാര്‍ പറഞ്ഞു. 

Content Highlights: BMTC woman bus conductor suffers burns in acid attack