ബെംഗളൂരു: കര്‍ണാടകയിലെ തുമകൂരുവില്‍ ബി.ജെ.പി. പ്രവര്‍ത്തകനെ ഒരുസംഘം ആളുകള്‍ വെട്ടിക്കൊലപ്പെടുത്തി. പാവഗഡ അപ്പാജിഹള്ളി സ്വദേശിയും രെയ്ത്ത യുവമോര്‍ച്ച എക്‌സിക്യുട്ടീവ് അംഗവുമായ പ്രസന്ന കുമാര്‍ (46) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന പ്രസന്ന കുമാറിനെ പാവഗഡ ബി.കെ. ഹള്ളി ക്രോസില്‍ ഒരുസംഘമാളുകള്‍ തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന്റെ കാരണം പോലീസ് അന്വേഷിച്ചു വരികയാണ്. വെള്ളിയാഴ്ച നടക്കുന്ന നിയമനിര്‍മാണ കൗണ്‍സില്‍ തിരഞ്ഞെടുപ്പിനായി സജീവമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു പ്രസന്ന കുമാര്‍. തുമകൂരു എസ്.പി. രാഹുല്‍ കുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.