ന്യൂഡല്‍ഹി: ബിജെപി നേതാവിനെ ഡല്‍ഹിയിലെ പാര്‍ക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബിജെപി വെസ്റ്റ് ഡല്‍ഹി മുന്‍ വൈസ് പ്രസിഡന്റ് ജി.എസ്. ഭവ(58)യെയാണ് വീടിനടുത്തുള്ള സുഭാഷ് നഗറിലെ പാര്‍ക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് നിഗമനം. 

തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധിച്ചതോടെയാണ് ബിജെപി നേതാവായ ഭവയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞത്. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പോ മറ്റോ ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് സംശയം. അതേസമയം, ഇക്കാര്യത്തില്‍ പോലീസോ പാര്‍ട്ടിവൃത്തങ്ങളോ കൃത്യമായ മറുപടി നല്‍കിയിട്ടില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

 

Content Highlights: bjp leader gs bawa found dead at a park in delhi