പന്തളം: കുളനടയില്‍ ബൈക്ക് പിക്കപ്പ് വാനിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. തിരുവനന്തപുരം കുളത്തൂര്‍ പുളിമൂട് വിളയില്‍ വീട്ടില്‍ സുമിത്ര പ്രവീണ്‍ ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന നെടുമങ്ങാട് തൊളിക്കോട് പുളിമൂട് എന്‍.എം മന്‍സിലില്‍ അന്‍സിലി(24)ന് അപകടത്തില്‍ പരിക്കേറ്റു. 

വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെ കുളനട ടിബി ജംഗ്ഷനു സമീപമുള്ള പെട്രോള്‍ പമ്പിനു മുന്നിലാണ് അപകടമുണ്ടായത്. ചെങ്ങന്നൂര്‍ ഭാഗത്തേക്കു പോയ ഇവരുടെ ബൈക്ക് പന്തളം ഭാഗത്തേക്കു വന്ന പിക്കപ്പ് വാനില്‍ ഇടിച്ചു കയറുകയായിരുന്നു.

വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണു സുമിത്ര. കാമുകീകാമുകന്മാരായ ഇരുവരും ഒളിച്ചോടിയതാണെന്നാണു സംശയം. പരിക്കേറ്റ അന്‍സിലിനെ പന്തളം സി.എം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്തളം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Content Highlights: bike accident at kulanada pandalam woman dies man injured