വളയം(കോഴിക്കോട്): മറുനാടന്‍ ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. ചെക്യാട് താനക്കോട്ടൂര്‍ സ്വദേശി കുണ്ടന്‍ചാലില്‍ കണാരന്‍ (70) നെയാണ് വളയം പോലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. ചെക്യാട് താനക്കോട്ടൂരില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ബംഗാളി കുടുംബത്തിലെ ആറ് വയസ്സുകാരിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. കുട്ടിയുടെ രക്ഷിതാക്കള്‍ വളയം പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പോക്‌സോ വകുപ്പുപ്രകാരം കേസെടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.