നെടുമങ്ങാട്: യുവതിക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ തരപ്പെടുത്തി നല്‍കാമെന്നും അതിനായി ബാങ്ക് എം.ഡി.യെ കാണണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പീഡിപ്പിച്ച കേസില്‍ ഓട്ടോഡ്രൈവര്‍ അറസ്റ്റിലായി.
വട്ടപ്പാറ കണക്കോട് ജൂബിലി നഗറില്‍ കോട്ടമുകള്‍ കുന്നില്‍വീട്ടില്‍ ജെ.സനില്‍ദാസി(37)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റുചെയ്തത്. ബ്യൂട്ടിപാര്‍ലറില്‍ ജോലിചെയ്യുന്ന യുവതിയെ ഇയാളുടെ ഓട്ടോയില്‍ നെടുമങ്ങാട്ടേക്കുള്ള യാത്രാമധ്യേയാണ് പരിചയപ്പെട്ടത്.
ഇവരുടെ സാമ്പത്തികപരാധീനത മനസ്സിലാക്കി പ്രലോഭിപ്പിച്ച് ഇയാള്‍ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. നെടുമങ്ങാട്ടുനിന്നും യുവതിയെ മെഡിക്കല്‍കോളേജിനു സമീപത്തെ ചാലക്കുഴി ഭാഗത്തുള്ള ലോഡ്ജില്‍ കൊണ്ടുപോയി ശീതളപാനീയത്തി00ല്‍ മയക്കുമരുന്നു നല്കി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ പരാതിയിന്മേല് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റുചെയ്തത്. മുന്‍പും ഇയാള്‍ സമാനമായ കേസുകളില്‍ ഉള്‍പ്പെട്ടിരുന്നതായും തട്ടിപ്പുസംഘത്തില്‍ കൂടുതല്‍പ്പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. നെടുമങ്ങാട് സി.ഐ. വിനോദിന്റെ നേതൃത്വത്തില്‍ എസ്.ഐ. അഷ്റഫ്, എ.എസ്.ഐ.മാരായ വിജയന്, നൂറുല്‍ഹസന്‍, രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.