വിതുര: യാത്രക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ പിടിയില്‍. തള്ളച്ചിറ സന്ധ്യാഭവനില്‍ സുനി (32)യാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം.

പോലീസ് പറയുന്നതിങ്ങനെ; വിതുര ചന്തമുക്കിലെ മൊബൈല്‍കടയിലേക്കു പോകാനായി യുവതി പരിചയക്കാരനായ പ്രതിയുടെ ഓട്ടോറിക്ഷ വിളിക്കുകയായിരുന്നു.

കടയില്‍നിന്നു മടങ്ങിവരവെയായിരുന്നു പീഡനശ്രമം. ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിര്‍ത്തിയ സുനി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. യുവതി നിലവിളിച്ച് ഓട്ടോയില്‍ നിന്നിറങ്ങി ഓടി. ഇതുകണ്ട സമീപവാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ബന്ധുവീട്ടില്‍നിന്നാണ് പ്രതിയെ പിടികൂടിയത്.

സി.ഐ. എസ്.ശ്രീജിത്ത്, എസ്.ഐ. എസ്.എല്‍.സുധീഷ്, എ.എസ്.ഐ. സുരേന്ദ്രന്‍, സി.പി.ഒ. ജവാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Content Highlights: auto driver arrested for rape attempt in vithura