കോഴിക്കോട്: തീവണ്ടിയിൽ യുവതിയെ കടന്നുപിടിച്ച് ദേഹോപദ്രവം ചെയ്യാൻ ശ്രമിച്ചയാളുടെ രേഖാചിത്രം റെയിൽവേ പോലീസ് പുറത്തുവിട്ടു.

തല നരച്ച് വെളുത്ത് മെലിഞ്ഞ വ്യക്തിയാണെന്നാണ് യുവതിയുടെ മൊഴി. പ്രതി കൊയിലാണ്ടി തിക്കോടി സ്വദേശിയാണെന്നും തൃശ്ശൂരിൽ ജോലിചെയ്യുന്ന ആളാണെന്നുമാണ് സംശയിക്കുന്നത്.

ജൂലൈ 14-ന് രാത്രി ആലപ്പുഴ-കണ്ണൂർ തീവണ്ടി തൃശ്ശൂരിൽ എത്തിയപ്പോഴായിരുന്നു അക്രമം. തിരൂരിൽ എത്തിയപ്പോൾ ഇയാൾ തീവണ്ടിയിൽനിന്ന് ചാടി രക്ഷപ്പെട്ടു. വെള്ള ഷർട്ടും നീല പാന്റ്സുമായിരുന്നു വേഷം. യുവതി എറണാകുളത്തുന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്നു.