പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി പോയപ്പോള്‍ വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മയുടെ വീട്ടില്‍ രാത്രി സാമൂഹികവിരുദ്ധര്‍ ആക്രമണം നടത്തിയതായി പരാതി. സംഭവത്തില്‍ ഇവരുടെ വീട്ടിലെ കുടിവെള്ളടാങ്ക് തകര്‍ന്നിട്ടുണ്ട്.

കണ്ണൂരിലെ ധര്‍മടം നിയോജകമണ്ഡലത്തില്‍ ഇവര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനായി പോയ 18-ന് രാത്രിയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ അന്വേഷണംനടത്തി നടപടി സ്വീകരിക്കുകയും വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് സംരക്ഷണം നല്‍കുകയും വേണമെന്നാവശ്യപ്പെട്ട് വാളയാര്‍ നീതി സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍, ജോ. കണ്‍വീനര്‍ റെയ്മണ്ട് ആന്റണി എന്നിവര്‍ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതിനല്‍കി.