കൊല്ലം: കടയ്ക്കലില്‍ ബിജെപി നേതാവിന്റെ വീടിന് നേരേ കല്ലേറും പടക്കമേറും. ബിജെപി കടയ്ക്കല്‍ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് രതിരാജിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. 

കല്ലേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. അക്രമിക്കാന്‍ വന്നവര്‍ പടക്കമെറിഞ്ഞതായും ആരോപണമുണ്ട്. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. 

Content Highlights: attack against bjp local leader's home in kadakkal kollam