ആലപ്പുഴ: കായംകുളം പുള്ളിക്കണക്കില്‍ പ്രതിയെ പിടികൂടാന്‍ എത്തിയ പോലീസുകാര്‍ക്ക് നേരെ ആക്രമണം. കായംകുളം പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ അടക്കം നാല് പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. 

policeനിരവധി കേസുകളില്‍ പ്രതിയായ ഉണ്ണിയെ പിടികൂടാന്‍ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ഉണ്ണിയെ പിടികൂടി ജീപ്പിലേക്ക് കയറ്റുന്ന സമയത്ത് ഇയാളുടെ പിതാവ് ഗോപാലകൃഷ്ണന്‍ കമ്പിവടിയും വടിവാളുമുപയോഗിച്ച് പോലീസുകാരെ ആക്രമിക്കുകയായിരുന്നു. 

 

കായംകുളം എഎസ്‌ഐ സിയാദിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘമാണ് ആക്രമണത്തിനിരയായത്. നെഞ്ചിനും തലയ്ക്കുമാണ് പോലീസുകാര്‍ക്ക് പരിക്കേറ്റത്. എഎസ്‌ഐ സിയാദ്, ഇക്ബാല്‍, സതീഷ്, രാജേഷ് എന്നിവര്‍ക്കാര്‍ ആക്രമണത്തില്‍ പരിക്കേറ്റത്. 

ASI

ഇതില്‍ നെഞ്ചില്‍ വെട്ടേറ്റ ഇക്ബാലിന്റെ നില ഗുരിതരമാണ്. ഇയാളെ കായംകുളം താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.