കൊല്ലം: നഗരത്തില്‍ എ.ടി.എം. കൗണ്ടര്‍ കുത്തിത്തുറന്ന് മോഷണശ്രമം. കൊല്ലം താലൂക്ക് ഓഫീസ് ജങ്ഷന് സമീപം ജില്ലാ ആസ്പത്രിയിലേക്ക് പോകുന്ന ഭാഗത്തുള്ള പഞ്ചാബ് ആന്‍ഡ് സിന്ത് ബാങ്കിന്റെ എ.ടി.എമ്മിലാണ് കവര്‍ച്ചാശ്രമം നടന്നത്. വ്യാഴാഴ്ച രാവിലെ പത്തരയോടെ എ.ടി.എമ്മിന് സമീപത്തുള്ളവരാണ് എ.ടി.എം. കുത്തിത്തുറന്നനിലയില്‍ ആദ്യം കണ്ടത്.
പിന്നീട് ബാങ്ക് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.എ.ടി.എമ്മിന്റെ ഷട്ടര്‍ പകുതി തുറന്ന നിലയിലായിരുന്നു. പാചകക്കാര്‍ സദ്യക്കും മറ്റും ഉപയോഗിക്കുന്ന തരത്തിലുള്ള വലിയ ചട്ടുകമാണ് എ.ടി.എം. കുത്തിതുറക്കാന്‍ ഉപയോഗിച്ചിട്ടുള്ളത്. ഇതിന് അഞ്ചടിയോളം നീളംവരും. കാഷ് ഔട്ട്ലെറ്റില്‍ ചട്ടുകം വലിച്ചൂരാനാകാത്തനിലയില്‍ ഉപേക്ഷിച്ചാണ് മോഷ്ടാക്കള്‍ മടങ്ങിയത്.
വ്യാഴാഴ്ച വെളുപ്പിന് മൂന്നുമണിയോടെയാണ് മോഷണം നടന്നതെന്നാണ് അനുമാനം.
എ.ടി.എമ്മിന്റെ മുന്‍വാതില്‍ തുറന്നെങ്കിലും ലോക്കര്‍ തുറക്കാന്‍ കഴിയാത്തതിനാല്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ സി.ജെ.ജേക്കബ് പറഞ്ഞു. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ മോഷണശ്രമത്തിന്റെ ചിത്രം ഉള്‍പ്പെട്ടിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. കൊല്ലം ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.
ബോംബ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നായ ജില്ലാ ആസ്?പത്രിക്ക് സമീപമുള്ള ഓട്ടോ സ്റ്റാന്‍ഡ് വരെ ഓടിയെത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
സി.സി.ടി.വി. ദൃശ്യങ്ങളില്‍ വിശദമായ പരിശോധന നടത്തുന്നുണ്ട്. എ.ടി.എം. ദൃശ്യങ്ങളില്‍ തുണികൊണ്ട് മുഖംമറച്ച ഒരാളുടെ ചിത്രം പതിഞ്ഞിട്ടുള്ളതായി സൂചനയുണ്ട്. മോഷ്ടാക്കളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് ഈസ്റ്റ് പോലീസ് അറിയിച്ചു.