ഹൈദരാബാദ്: മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടതിന് സഹപ്രവർത്തകയെ മർദിച്ച് ഹോട്ടലിലെ ഡെപ്യൂട്ടി മാനേജർ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ മാനേജർക്കെതിരേ പോലീസ് കേസെടുത്തു. ആന്ധ്രപ്രദേശ് ടൂറിസം വകുപ്പിന് കീഴിലെ നെല്ലൂരിലെ ഹോട്ടലിൽ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.

ഭിന്നശേഷിക്കാരിയായ കരാർ ജീവനക്കാരിയെയാണ് മാനേജർ ക്രൂരമായി മർദിച്ചത്. ജീവനക്കാരി മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടതാണ് മാനേജറെ പ്രകോപിപ്പിച്ചതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു.

കസേരയിൽനിന്ന് വലിച്ചിഴച്ച് നിലത്തിട്ട് മർദിക്കുന്നതും പിന്നീട് ഇരുമ്പ് കമ്പി കൊണ്ട് അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ആദ്യം ഒരു സഹപ്രവർത്തകൻ ഇയാളെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും പിന്നീട് മറ്റൊരാൾ എത്തി കമ്പി പിടിച്ചുവാങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം.

Content Highlights:andhra pradesh hotel manager beats woman colleague cctv video