ആലുവ: ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആന്റണിയെ ജയിലില്‍നിന്ന് മോചിപ്പിക്കുന്നതിനു മുന്നോടിയായുള്ള പോലീസ് വെരിഫിക്കേഷന്‍ നടന്നു. ആലുവ വത്തിക്കാന്‍ സ്ട്രീറ്റില്‍ എത്തിയാണ് ആലുവ പോലീസ് സംഘം വെരിഫിക്കേഷന്‍ നടത്തിയത്. 

2001 ജനുവരി ആറിനാണ് ഒരു കുടുംബത്തിലെ ആറു പേര്‍ കൊല്ലപ്പെട്ടത്. കേസ് അന്വേഷിച്ച ലോക്കല്‍ പോലീസും സി.ബി.ഐ.യും ആന്റണിയാണ് പ്രതിയെന്ന് കണ്ടെത്തിയിരുന്നു. 2005 ഫെബ്രുവരി 2-ന് സി.ബി.ഐ. കോടതി വധശിക്ഷ വിധിച്ചു. 2006 സെപ്റ്റംബര്‍ 18-ന് ഹൈക്കോടതിയും വധശിക്ഷ ശരി വെച്ചു. 2018 ഡിസംബര്‍ 11-ന് ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു. 

Read Also: കൊലക്കളമായി മാഞ്ഞൂരാന്‍ വീട്, വെട്ടിനുറുക്കിയത് ആറുപേരെ; ആലുവ കൂട്ടക്കൊലയ്ക്ക് ഇരുപതാണ്ട്

17 വര്‍ഷമായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ആന്റണി. ജയില്‍ ശിക്ഷ പൂര്‍ത്തിയായതിനാല്‍ പുറത്തുവിടാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ മൂന്നു തവണ ശ്രമം നടത്തി. ആലുവ പോലീസ് ആന്റണിക്ക് അനുകൂലമായല്ല റിപ്പോര്‍ട്ട് നല്‍കിയത്. 2018 മുതല്‍ പരോളിന് ശ്രമിച്ചിട്ടും വിജയിച്ചില്ല. പോലീസ് വെരിഫിക്കേഷന് എത്തിയതോടെ ആന്റണിയുടെ മോചനത്തിന് വഴി തെളിഞ്ഞിരിക്കുകയാണെന്നാണ് സൂചന.

Content Highlights: aluva massacre accused antony may be released from jail