തിരുവല്ല: നടി കാവേരിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ നടി പ്രിയങ്കയെ കോടതി വെറുതെവിട്ടു. തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രേഷ്മ ശശിധരനാണ് പ്രിയങ്കയെ വെറുതെവിട്ട് ഉത്തരവിട്ടത്.

2004-ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രിയങ്ക, ഭീഷണിപ്പെടുത്തിയും ആള്‍മാറാട്ടം നടത്തിയും കാവേരിയില്‍നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. തിരുവല്ല പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 

Content Highlights: actress priyanka acquitted in extortion case