വട്ടിയൂർക്കാവ്: സിനിമാ-സീരിയൽ നടിമാരുടെയും വനിതാ അവതാരകരുടെയും ദൃശ്യങ്ങളും ചിത്രങ്ങളും മോർഫ് ചെയ്ത് അശ്ലീല വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത് പണം നേടിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. നെടുമങ്ങാട് കരിപ്പൂര് മല്ലമ്പ്രക്കോണം ഷീജാ ഭവനിൽ സൂരജ് ദിനേഷ്(25) ആണ് അറസ്റ്റിലായത്.

സിനിമാ-സീരിയൽ-അവതാരക രംഗത്തെ 33 യുവതികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രതി മോർഫ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അശ്ലീല വെബ്സൈറ്റിൽ നൽകിയ ശേഷം ഈ ദൃശ്യങ്ങൾ കാണുന്നവരിൽനിന്നു പ്രതി പണവും കൈപ്പറ്റിയിരുന്നു. ഏഴാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഇയാൾ നന്നായി ഇംഗ്ലീഷ് സംസാരിച്ചിരുന്നു. വട്ടിയൂർക്കാവ് സ്വദേശിനിയുടെ പരാതിയെത്തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്.

കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ മേൽനോട്ടത്തിൽ വട്ടിയൂർക്കാവ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.എസ്.ശാന്തകുമാർ, എ.എസ്.ഐ. കെ.ശ്രീകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സന്ദീപ് ചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർ പി.എസ്.രവി എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Content Highlights:actress photos morphed and uploaded in websites youth arrested in trivandrum