കൊച്ചി: എറണാകുളം നോര്‍ത്ത് പരമാര റോഡില്‍ നിന്ന് മയക്കുമരുന്നുമായി സിനിമ-സീരിയല്‍ നടനെ എക്‌സൈസ് പിടികൂടി. തൃക്കാക്കര പള്ളിലാംകര സ്വദേശി കാവുങ്കല്‍കാവ് വീട്ടില്‍ പ്രസാദിനെ (40) യാണ് എറണാകുളം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറസ്റ്റ് ചെയ്തത്. 

2.5 ഗ്രാം ഹാഷിഷ് ഓയില്‍, 0.1 ഗ്രാം ബ്രൂപിനോര്‍ഫിന്‍, 15 ഗ്രാം കഞ്ചാവ്, വളയന്‍ കത്തി എന്നിവ ഇയാളില്‍നിന്ന് പിടിച്ചെടുത്തു. ആക്ഷന്‍ ഹീറോ ബിജു ഉള്‍പ്പെടെയുള്ള സിനിമകളില്‍ പ്രസാദ് വില്ലന്‍ വേഷം അവതരിപ്പിച്ചിട്ടുണ്ട്.

Content Highlights: actor prasad action hero biju fame arrested with drugs in kochi