ആളൂര്‍: കല്ലേറ്റുംകരയില്‍ വീട്ടില്‍ കയറിച്ചെന്ന് സീരിയല്‍ നടിയുടെ മുഖത്ത് ആസിഡ് സ്പ്രേ ചെയ്ത് പൊള്ളിച്ചതായുള്ള പരാതിയില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മാന്ദാമംഗലം വല്ലൂര്‍ അരീക്കല്‍ വീട്ടില്‍ ഷിജു (31) ആണ് അറസ്റ്റിലായത്. ഡിസംബര്‍ ഏഴിനായിരുന്നു സംഭവം. സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രതി, നടിയോടുള്ള മുന്‍വൈരാഗ്യം മൂലം വീട്ടില്‍ച്ചെന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

നടിയുടെ തലയില്‍ വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതായും പരാതിയില്‍ പറയുന്നു. മുഖത്തും ശരീരത്തിലും പൊള്ളലേറ്റ നടി ഇരിങ്ങാലക്കുടയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആളൂര്‍ പോലീസ് എസ്.ഐ. വി.വി. വിമല്‍, എ.എസ്.ഐ. സി.കെ. സുരേഷ്, കെ.വി. ജസ്റ്റിന്‍, കെ.എസ്. പ്രദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Content Higacid attack against serial actress: convict arrested