ചാത്തന്നൂർ: വീട്ടിൽ ആളില്ലാതിരുന്ന സമയം കടന്നുകയറിയ അജ്ഞാതർ ആടിന്റെ മുഖത്തും ശരീരത്തും ആസിഡ് ഒഴിച്ചതായി പരാതി. കല്ലുവാതുക്കൽ നടയ്ക്കൽ കൃപ അരുണിൽ സുജ വളർത്തുന്ന ആടിന് നേരെയാണ് ആക്രമണം ഉണ്ടായത്.

സർവശിക്ഷാ അഭിയാൻ കേന്ദ്രത്തിലെ താത്‌കാലിക ക്രാഫ്റ്റ് അധ്യാപികയായ സുജ കഴിഞ്ഞദിവസം ബന്ധുവീട്ടിൽ പോയി മടങ്ങിവന്നപ്പോഴാണ് ആടിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചതായി കണ്ടത്. കണ്ണിനും ശരീരഭാഗങ്ങൾക്കും പൊള്ളലേറ്റനിലയിലാണ് ആട്. പാരിപ്പള്ളി പോലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. അതേസമയം കുടുംബവഴക്കാണ് ആടിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

Content Highlights:acid attack against goat in kollam