കോട്ടയം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതുസംബന്ധിച്ച കേസില്‍, തെളിവ് നശിപ്പിച്ചതിന് പ്രതി ചേര്‍ക്കപ്പെട്ട മുന്‍ക്രൈംബ്രാഞ്ച് എസ്.പി. കെ.ടി.മൈക്കിളിന്റെ പരാതി ഹൈക്കോടതി പരിഗണിച്ചത് ബെഞ്ച് മാറിയാണെന്ന് പരാതി. അഭയ കേസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഇതുസംബന്ധിച്ച് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയത്. പരാതി സംബന്ധിച്ച വിവരങ്ങള്‍ തന്റെ േഫസ് ബുക്കിലും ഇദേഹം പോസ്റ്റുചെയ്തിട്ടുണ്ട്.

abhayaതെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ക്കാണ് മൈക്കിളിനെ, തിരുവനന്തപുരത്തെ പ്രത്യേക സി.ബി.ഐ. കോടതി ജനുവരി 22-ന് നാലാംപ്രതിയാക്കിയത്. ഇതിനെതിേര ഫെബ്രുവരി ആറിന് മൈക്കിള്‍ ക്രിമിനല്‍ റിവിഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തു.

എന്നാല്‍ ബന്ധപ്പെട്ട ബെഞ്ചല്ല ഇത് പരിഗണിച്ചത്. മൈക്കിളിനെ പ്രതിയാക്കിയ സി.ബി.ഐ. കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേചെയ്തു. ഫെബ്രുവരി 27-ന് കേസില്‍ കൂടുതല്‍ വാദം കേള്‍ക്കാന്‍ മാറ്റിയിരിക്കുകയാണ്.

സ്ത്രീകള്‍ക്ക് എതിരായ കുറ്റകൃത്യം എന്നതിനാലാണ് ഈ ബെഞ്ചുമാറ്റം എന്നാണ് കരുതിയത്. എന്നാല്‍ അങ്ങനെയല്ലെന്നും ക്രിമിനല്‍ റിവിഷന്‍ കോണ്‍സ്റ്റിറ്റിയൂഷന്‍പ്രകാരംതന്നെയാണ് കേസ് പരിഗണിച്ചതെന്നും പരാതിയില്‍ പറയുന്നു.

അതിനാല്‍, ഈ ബെഞ്ചുമാറ്റം എങ്ങനെയാണ് സംഭവിച്ചതെന്ന് അന്വേഷിക്കണം. ക്രിമിനല്‍ റിവിഷന്‍ പെറ്റീഷന്റെ കോണ്‍സ്റ്റിറ്റിയൂഷന്‍പ്രകാരംതന്നെയുള്ള ബെഞ്ച് കേസ് പരിഗണിക്കാന്‍ ഉത്തരവിടണമെന്നും പരാതിയിലുണ്ട്.

Content highlights: Sister Abhaya case, Complaint to chief justice , Police, Criminal revision petition, Crime news