മുംബൈ: കാമുകനൊപ്പം കിടപ്പുമുറിയില്‍ ഇരിക്കുന്നതിനിടെ അമ്മ വരുന്നത് കണ്ട് ഫ്‌ളാറ്റില്‍നിന്ന് താഴേക്ക് ചാടിയ പെണ്‍കുട്ടിക്ക് പരിക്ക്. മുംബൈ കുര്‍ളയിലെ ഫ്‌ളാറ്റ് സമുച്ചയത്തിലെ ഒന്നാം നിലയിലെ ഫ്‌ളാറ്റില്‍ നിന്ന് താഴേക്ക് ചാടിയാണ് പെണ്‍കുട്ടിയുടെ കാലിന് ഗുരുതര പരിക്കേറ്റത്. കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അതേസമയം, കിടപ്പുമുറിയിലുണ്ടായിരുന്ന കാമുകനെ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ നിയമപ്രകാരമടക്കമാണ് കാമുകനായ സുനില്‍ ഷിന്‍ഡെ(20)യെ അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മുംബൈ കുര്‍ളയിലെ ഫ്‌ളാറ്റ് സമുച്ചയത്തിലായിരുന്നു സംഭവം. 17 വയസുകാരിയായ പെണ്‍കുട്ടിയും കാമുകനും ഫ്‌ളാറ്റിലെ കിടപ്പുമുറിയില്‍ ഇരിക്കുകയായിരുന്നു. ഇതിനിടെ അമ്മ ഫ്‌ളാറ്റിലേക്ക് വരുന്നത് മനസിലാക്കിയ പെണ്‍കുട്ടി കാമുകനോട് ഓടിരക്ഷപ്പെടാന്‍ പറഞ്ഞശേഷം ജനല്‍ വഴി താഴേക്ക് ചാടി. വീഴ്ചയില്‍ കാലിന് പരിക്കേല്‍ക്കുകയും ചെയ്തു. പിന്നീട് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് ഒപ്പമുണ്ടായിരുന്ന കാമുകനെക്കുറിച്ച് പെണ്‍കുട്ടി വിവരങ്ങള്‍ നല്‍കിയത്. ഇതനുസരിച്ച് വീട്ടുകാര്‍ വി.ബി.നഗര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

Content Highlights: a girl who was with her boyfriend jumped off from flat in mumbai