ഷൊര്‍ണ്ണൂര്‍: അനധികൃതമായി കടത്തിക്കൊണ്ട് പോകുകയായിരുന്ന 98 ലക്ഷം രൂപ റെയില്‍വേ പോലീസ് പിടികൂടി. മധുരയില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോകുകയായിരുന്ന പണമാണ് പിടികൂടിയത്. മധുര സ്വദേശികളായ രാജേന്ദ്രന്‍(56) ധര്‍മ്മരാജന്‍(64)എന്നിവരില്‍ നിന്നാണ് പണം പിടികൂടിയത്.
ഷൊര്‍ണ്ണൂര്‍ റെയില്‍വേ പോലീസ് ഇന്‍സ്‌പെക്ടര്‍ രമേശ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്‌ഐമാരായ ജംഷീദ് പി, സക്കീര്‍ അഹമ്മദ്,സൈത് മുഹമ്മദ്, എഎസ്‌ഐമാരായ ജോസഫ് നന്ദകുമാര്‍, എസ്.സി.പി.ഒ രാജീവന്‍, സിപിഒമാരായ സിറാജ്,ശരത്,സുനില്‍,അനീഷ്, മുരുകന്‍ എന്നിവരടങ്ങിയ സംഘമാണ് പണം പിടികൂടിയത്. കണ്ടെത്തിയ നോട്ടുകള്‍ ഒറ്റപ്പാലം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതിയില്‍ ഹാജരാക്കി. ഒരാഴ്ച മുമ്പ് ഷൊര്‍ണ്ണൂര്‍ റെയില്‍വേ പോലീസ് ഒരു കോടി എണ്‍പത് ലക്ഷം രൂപ പിടികൂടിയിരുന്നു.
Content Highlight: 98 lakh illegal money seized