പത്തനംതിട്ട: ബാർബർഷോപ്പിലെത്തിയ എട്ടുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചയാൾ പിടിയിൽ. ഹരിപ്പാട് തൃക്കുന്നപ്പുറം പുതുകണ്ടം ഇളംകുളത്ത് തെക്കേതിൽ വീട്ടിൽ സലിം എന്നുവിളിക്കുന്ന അബ്ദുൽസലീമി(47)നെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റുചെയ്തത്. വെട്ടിപ്പുറത്തുള്ള ചിൽ ആർട്സ് എന്ന ബാർബർഷോപ്പിൽ ജോലിചെയ്തുവരുന്ന ഇയാൾ കടയുടമസ്ഥന്റെ ബന്ധുവാണ്.

പോലീസ് പറയുന്നത് ഇങ്ങനെ: തലമുടി വെട്ടിക്കാനായി കുട്ടിയെ കടയിൽ ഇരുത്തിയശേഷം പിതാവ് പുറത്തുപോയി. കടയുടമസ്ഥനും ഉച്ചയൂണിനു പോയപ്പോഴാണ് അബ്ദുൽസലീം കുട്ടിയെ ഉപദ്രവിച്ചത്. കടയിൽനിന്നു രക്ഷപ്പെട്ട കുട്ടി മാതാപിതാക്കളെ വിവരമറിയിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച അബ്ദുൽസലീമിനെ കുട്ടിയുടെ ബന്ധുക്കൾ ചേർന്നു തടഞ്ഞുെവച്ച് പോലീസിനു കൈമാറുകയായിരുന്നു.

Content Highlight: 8 years old boy Raped in barbershop