ചെന്നൈ: എഴുപത്തിയഞ്ച് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ പിതാവ് പീഡിപ്പിച്ചതായി പരാതി. തമിഴ്‌നാട്ടിലെ ഈറോഡിലാണ് സംഭവം. കുഞ്ഞിന്റെ മാതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് പിതാവിനെ(40) പോലീസ് അറസ്റ്റ് ചെയ്തു. 

രണ്ട് ആഴ്ചകള്‍ക്ക് മുന്‍പ് യുവതി വീട്ടില്‍ നിന്ന് പുറത്തേക്ക് പോയി തിരികെ വന്നപ്പോള്‍ ഭര്‍ത്താവ് കുഞ്ഞിനെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് കണ്ടിരുന്നു. എന്നാല്‍ അന്ന് തന്നെ ഭര്‍ത്താവിനെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഭാര്യ വീട്ടില്‍ നിന്ന് പുറത്തേക്ക് മാറിയ സമയത്ത്  ഇയാള്‍ കുഞ്ഞിനെ ഉപദ്രവിക്കുകയായിരുന്നു. തിരികെ വീട്ടിലെത്തിയ ഭാര്യ കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവ് കണ്ടെത്തുകയായിരുന്നു. 

ഉടന്‍ തന്നെ കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് സേലത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അതേസമയം കുട്ടിയുടെ നില ഗുരുതരമല്ല. 

അതേസമയം പിതാവ് കുറ്റം സമ്മതിക്കുകയും ഇയാള്‍ക്കെതിരേ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായി സബ് ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി.

Content Highlights: 75 day old girl child raped in Tamil Nadu by her father