ഭോപ്പാല്‍: മധ്യപ്രദേശില്‍ 70 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. വിധിഷ ജില്ലയിലെ ഒല്ലിജ ഗ്രാമത്തില്‍ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ബുധനാഴ്ച വൈകിട്ട് കൃഷിയിടത്തില്‍ കാവിലിരിക്കാന്‍ പോയ സ്ത്രീയെയാണ് വ്യാഴാഴ്ച രാവിലെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. 

കൃഷിയിടത്തിന് സമീപത്തെ കുറ്റിക്കാടുകള്‍ക്കിടയിലാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. 

സ്ത്രീയുടെ സ്വകാര്യഭാഗങ്ങളില്‍ മരക്കമ്പ് കുത്തിക്കയറ്റിയതായും വായിലാകെ മണ്ണ് നിറച്ചിരുന്നതായും പോലീസ് പറഞ്ഞു. അതിക്രൂരമായ ബലാത്സംഗത്തിനിരയായ സ്ത്രീക്ക് ക്രൂരമായ മര്‍ദനമേറ്റെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും സ്ത്രീയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു. 

Content Highlights: 70 year old woman brutally raped and murdered in madhya pradesh