പാലക്കാട്: ഏഴുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ എഴുപതുവയസ്സുകാരന് പത്തുവര്‍ഷം കഠിനതടവും അരലക്ഷംരൂപ പിഴയും ശിക്ഷ. കൊല്ലങ്കോട് നെന്മേനി കൊങ്ങന്‍ചാത്തി മണിക്കാണ് പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്. മുരളീകൃഷ്ണ ശിക്ഷവിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധികം കഠിനതടവനുഭവിക്കണം.
2016 മാര്‍ച്ച് ഒന്നിന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിക്ക് മിഠായി വാങ്ങി നല്‍കാമെന്നുപറഞ്ഞ് പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍വെച്ച് പീഡിപ്പിച്ചെന്നാണ് കേസ്. കൊല്ലങ്കോട് പോലീസാണ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്തിയത്.
Content Highlight: 70 year old man sentenced 10 years for Rape minor girl