പഴനി: കൊടൈക്കനാൽ പാമ്പാർ വനമേഖലയിലേക്ക് അനധികൃതമായി പ്രവേശിച്ച ഏഴ് മലയാളിയുവാക്കളെ വനംവകുപ്പ് അധികൃതർ പിടികൂടി. 2,800 രൂപ പിഴയീടാക്കി. താക്കീതുനൽകി വിട്ടയച്ചു.

കോഴിക്കോട് കുട്ടിയാറ് ഭാഗത്തെ റെമീസ് (23), റിത്തുലാൽ ((23), കെസൽ (23), അസ്മിൽ (23), മുഹമ്മദ് സെറീൻ (23), സീനും (23), ഷാകിൻ (23) എന്നിവരിൽനിന്നാണ് കൊടൈക്കനാൽ വനംവകുപ്പ് അധികൃതർ പിഴയീടാക്കിയത്. കോളേജ് വിദ്യാർഥികളായതിനാൽ ഓരോരുത്തരിൽനിന്നും 400 രൂപവീതമാണ് ഈടാക്കിയത്.

പാമ്പാർ ഭാഗത്ത് ചിലർ കടക്കുകയും രാത്രി തങ്ങുകയും ചെയ്തെന്ന വിവരത്തെത്തുടർന്ന് വനംവകുപ്പ് അധികൃതർ അന്വേഷണം നടത്തുകയായിരുന്നു.

Content Highlights:7 malayali youth caught in kodaikanal for entering forest area