കൊഴിഞ്ഞാമ്പാറ: ഒമ്പതുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചകേസിൽ വയോധികനെ അറസ്റ്റ് ചെയ്തു. വണ്ണാമട എൻ.ജി. കോളനി ഗോവിന്ദസ്വാമിയെയാണ് (69) പോലീസ് അറസ്റ്റ് ചെയ്തത്.

മാമ്പഴം തരാമെന്നുപറഞ്ഞ് കുട്ടിയെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കവേ കുട്ടിയുടെ അമ്മ കണ്ട് നാട്ടുകാരെ വിളിക്കുകയായിരുന്നു. ഇവർ ഗോവിന്ദസ്വാമിയെ പിടികൂടി തങ്ങളെ ഏൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പ്രതിക്കെതിരേ കൊഴിഞ്ഞാമ്പാറ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.