കൂത്തുപറമ്പ്(കണ്ണൂര്‍) : അനാഥാലയത്തില്‍നിന്ന് താത്കാലികമായി ദത്തെടുത്ത് വളര്‍ത്തുകയായിരുന്ന (ഫോസ്റ്റര്‍ കെയര്‍) പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 60-കാരന്‍ അറസ്റ്റില്‍. കണ്ടംകുന്ന് ചമ്മനാപ്പറമ്പില്‍ സി.ജി. ശശികുമാറാണ് അറസ്റ്റിലായത്.

2017-ലാണ് കേസിനാസ്പദമായ സംഭവം. അന്ന് 15 വയസ്സായിരുന്നു കുട്ടിക്ക്. വീട്ടില്‍ കഴിഞ്ഞുവരവെ ശശികുമാര്‍ പലപ്രാവശ്യം കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി അനാഥാലയത്തിലേക്ക് തിരിച്ചുപോയി. കുട്ടിയെ വീണ്ടും ദത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 

കഴിഞ്ഞ ദിവസം കൗണ്‍സലിങ്ങിനിടെ ഇരയുടെ അനിയത്തിയാണ് വിവരം പുറത്ത് പറയുന്നത്. തുടര്‍ന്ന് കുട്ടിക്ക് പ്രായപൂര്‍ത്തിയാവാത്ത സമയത്ത് നടന്ന പീഡനമായതിനാന്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതി മൂന്ന് വിവാഹം കഴിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സി.ഐ. ബിനു മോഹന്‍, എസ്.ഐ. പി. ബിജു എന്നിവരാണ് സംഘമാണ് കേസന്വേഷിക്കുന്നത്. ശനിയാഴ്ച കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കും.

Content Highlights: 60 year old man arrested for raping minor girl