മൂവാറ്റുപുഴ: മീന്‍ പിടിക്കാനെന്ന പേരില്‍ വിളിച്ചുകൊണ്ടുപോയി 12 വയസ്സുള്ള കുട്ടിയെ ഉപദ്രവിച്ചയാളെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി ചേന്നറയില്‍ അലിയാര്‍ (60) ആണ് പോക്‌സോ നിയമപ്രകാരം റിമാന്‍ഡിലായത്.
പുഴയില്‍ മീന്‍പിടിക്കാനെത്തിയ കുട്ടിയെ പാടത്ത് മീനുണ്ടെന്നുപറഞ്ഞ് വിളിച്ചുകൊണ്ടുപോയി ചെളിപ്പാടത്തിറക്കിയശേഷം ഉപദ്രവിക്കുകയായിരുന്നു എന്നാണ് കേസ്. പേടിച്ചുപോയ കുട്ടിക്ക് അസുഖം വന്നതോടെ മാതാപിതാക്കളോട് കാര്യം പറയുകയായിരുന്നു. മൂവാറ്റുപുഴ പോലീസില്‍ പരാതി നല്‍കി. ഡിസംബര്‍ 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Content Highlights: 60 year old man arrested in pocso case