കരുമാല്ലൂർ: ആറാംക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ പ്രതി കീഴടങ്ങി. പടിഞ്ഞാറേ വെളിയത്തുനാട് ലീഗ് കവല ചെറുപള്ളത്ത് വീട്ടിൽ സി.കെ. അലി (52)യാണ് പിടിയിലായത്. ലീഗ് കവലയിൽ ചായക്കട നടത്തുന്നയാളാണ് അലി.
സ്കൂളിലേക്ക് പോകുന്ന പെൺകുട്ടിയെ കടയിലേക്ക് വിളിച്ചുകയറ്റി സ്ഥിരമായി മിഠായി കൊടുത്ത് കുട്ടിയുടെ ശരീരഭാഗങ്ങളിൽ സ്പർശിക്കുക പതിവായിരുന്നു. പിന്നീട് ഇയാളുടെ വീട്ടിലേക്ക് വിളിച്ചുകയറ്റിയും ഇത് തുടർന്നുവെന്ന് പോലീസ് പറഞ്ഞു.
കുട്ടിയുടെ പെരുമാറ്റത്തിൽ വ്യത്യാസം കണ്ട രക്ഷിതാക്കൾ ചോദിച്ചപ്പോൾ കുട്ടി സംഭവങ്ങൾ വിവരിച്ചു. അതോടെ രക്ഷിതാക്കൾ പോലീസിൽ പരാതിപ്പെട്ടു. ഇയാൾക്കെതിരേ ‘പോക്സോ’ കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ പ്രതി മുങ്ങി. പിന്നീട് ശനിയാഴ്ച രാവിലെയാണ് പോലീസ് സ്റ്റേഷനിൽ ഹാജരായത്. തുടർന്ന് വിശദമായി ചോദ്യംചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Content Highlights: 52 year old man arrested for rape 11 year old girl