കോഴിക്കോട്: 50 കിലോയില്‍ അധികം സ്വര്‍ണവുമായി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ റെയില്‍വേ പോലീസിന്റെ പിടിയിലായി. 

വ്യാഴാഴ്ച രാത്രി സ്റ്റേഷനിലെത്തിയ മംഗള എക്‌സ്പ്രസില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. പിടിയിലായവര്‍ സഹോദരങ്ങളാണ്. ഇവരെ കൂടുതല്‍ അന്വേഷണത്തിനായി ജി.എസ്.ടി ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. പിടികൂടിയ സ്വര്‍ണത്തിന് ബില്‍ ഉണ്ടെന്ന് അറിയിച്ചിരുന്നൂവെങ്കിലും ഇത്രയധികം സ്വര്‍ണത്തിന് ഡയറക്ട് ജി.എസ്.ടി ബില്‍ നല്‍കാറില്ലെന്ന് റെയില്‍വേ പോലീസ് അറിയിച്ചു. തുടര്‍ന്നണ് കൂടുതല്‍ അന്വേഷണത്തിനായി പിടിയിലായവരെ ജി.എസ്.ടി ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്.