ചെന്നൈ: മദ്രാസ് ഐ.ഐ.ടി. കാമ്പസ് ആത്മഹത്യകള്‍ക്ക് കുപ്രസിദ്ധമാണ്. കഴിഞ്ഞവര്‍ഷം അധ്യാപികയടക്കം അഞ്ചുപേരാണ് കാമ്പസില്‍ ജീവനൊടുക്കിയത്. കഴിഞ്ഞദിവസം ജീവനൊടുക്കിയ കൊല്ലം സ്വദേശിയായ ഒന്നാംവര്‍ഷ ഇന്റഗ്രേറ്റഡ് എം.എ. വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫടക്കം രണ്ടു മലയാളികളും ഇതില്‍ ഉള്‍പ്പെടുന്നു.

പാലക്കാട് സ്വദേശിയായ ഓഷ്യന്‍ എന്‍ജിനിയറിങ് അവസാനവര്‍ഷ വിദ്യാര്‍ഥി എസ്. ഷഹല്‍ കോര്‍മത് 2018 സെപ്റ്റംബറിലാണ് ആത്മഹത്യചെയ്തത്. മതിയായ ഹാജരില്ലാതിരുന്നതിനാല്‍ പരീക്ഷയെഴുതാനാകില്ലെന്ന ഭയമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് പോലീസ് ഭാഷ്യം. 2018 ഡിസംബറില്‍ ഫിസിക്‌സ് വകുപ്പിലെ അധ്യാപികയായ അതിഥി സിംഹ (48) ക്വാര്‍ട്ടേഴ്‌സിലെ മുറിയില്‍ ആത്മഹത്യചെയ്തു. കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ആത്മഹത്യയെന്ന് പോലീസ് പറയുന്നു. ജനുവരിയില്‍ ഗവേഷണവിദ്യാര്‍ഥിയായ ജാര്‍ഖണ്ഡ് സ്വദേശി രഞ്ജനകുമാരി ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കി. ജനുവരിയില്‍ത്തന്നെ ഉത്തര്‍പ്രദേശ് സ്വദേശിയായ എം.ടെക്. ഒന്നാംവര്‍ഷ വിദ്യാര്‍ഥി ഗോപാല്‍ ബാബു ഹോസ്റ്റലില്‍ ആത്മഹത്യചെയ്തു.

ശ്രദ്ധിക്കുകആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlight: 5 suicide cases in IIT Madras in a year