കാട്ടൂര്‍: അല്‍ബാബ് സെന്‍ട്രല്‍ സ്‌കൂളില്‍ക്കയറി അധ്യാപകനെയും കാന്റീന്‍ ജീവനക്കാരനെയും മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ചുപേരെ കാട്ടൂര്‍ പോലീസ് അറസ്റ്റുചെയ്തു.മൂന്നുപീടിക കയ്പമംഗലം സ്വദേശികളായ അറയ്ക്കല്‍ വീട്ടില്‍ വികാസ് (26), തേപറമ്പില്‍ വീട്ടില്‍ സെയ്ഫുദ്ദിന്‍ (25), മതിലകത്ത് വീട്ടില്‍ ഷാഹീര്‍ (27), ഓലക്കാട്ട് വീട്ടില്‍ അബ്ദുള്‍ നസി(27), തേപറമ്പില്‍ വീട്ടില്‍ സിയാദ് (26) എന്നിവരെയാണ് എസ്.ഐ. മനു വി. നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.

arrestഅഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയെ കായികാധ്യാപനും കാന്റിന്‍ ജീവനക്കാരനും മര്‍ദ്ദിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് ചര്‍ച്ചയ്ക്കെത്തിയ സംഘം സ്‌കൂളിനകത്തുവെച്ച് ഇരുവരെയും മര്‍ദ്ദിക്കുകയായിരുന്നു.

സംഭവത്തില്‍പരിക്കേറ്റ ഇരുവരെയും ഇരിങ്ങാലക്കുട ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.