കായംകുളം: പതിമൂന്നുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചതിനു പത്തിയൂര്‍ തോട്ടത്തുമുറി ഇളയിടത്തുവീട്ടില്‍ പ്രകാശി(48)നെ അറസ്റ്റുചെയ്തു. കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലാണ് സംഭവം. സംഭവത്തിനുശേഷം ഒളിവില്‍പ്പോയ പ്രതിയെ പിടിക്കാന്‍ ഡിവൈ.എസ്.പി. അലക്സ് ബേബി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു.

പ്രകാശ് ചേര്‍ത്തലയില്‍് നിര്‍മാണ തൊഴിലാളിയായി ഒളിവില്‍ കഴിയുന്നതിനിടെയാണ് പോലീസ് അറസ്റ്റുചെയ്തത്. കരീലകുളങ്ങര എസ്.ഐ. അനില്‍കുമാര്‍, വിനോജ് ആന്റണി, ഗിരീഷ്, മണിക്കുട്ടന്‍, പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.