നാഗ്പുര്‍: മഹാരാഷ്ട്രയില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിക്കുകയും ഏഴ് വയസുള്ള മരുമകനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്തയാള്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം. വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നാല്പത് വയസുള്ള ഇയാളെ ഹുദ്കേശ്വർ പോലീസ് അറസ്റ്റ് ചെയ്തു. 

എട്ട് വയസുള്ള പെണ്‍കുട്ടിയെ ഇയാള്‍ രണ്ടാഴ്ചക്കാലമായി പീഡിപ്പിച്ചുവരികയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഏതാണ്ട് ഇതേ കാലയളവില്‍ തന്നെയാണ് ഇയാള്‍ മരുമകനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതും. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഇയാള്‍ക്കെതിരേ 376(എ), 2(എന്‍), 377, 506 പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

ട്രാന്‍സ്‌ജെന്ററിനെ പോലെ വേഷം ധരിച്ച് തെരുവില്‍ ഭിക്ഷ യാചിക്കുന്നത് കണ്ടതിനേ തുടര്‍ന്ന് ഭാര്യ നേരത്തെ ഇയാളെ ഉപേക്ഷിച്ച് പോയിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രായമായ മാതാപിതാക്കള്‍ക്കും മൂത്ത സഹോദരും ഒപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. സഹോദരന്‍ സെക്യൂരിറ്റി ഗാര്‍ഡായും മാതാവ് വീട്ട് ജോലി ചെയ്തുമാണ് ജീവിച്ചിരുന്നത്. 

വെള്ളിയാഴ്ച മാതാപിതാക്കളും സഹോദരനും ജോലി ആവശ്യത്തിനായി പുറത്തുപോയതോടെ പ്രതിയും കുട്ടികളും മാത്രമായിരുന്നു വീട്ടില്‍. മകളെ ഇയാള്‍ പീഡിപ്പിക്കുന്നതാണ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മാതാവ് കണ്ടത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയാരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഏഴ് വയസുള്ള മരുമകനെ നിരവധി തവണ പ്രകൃതിവിരുദ്ധ പീഡനത്തിന്  ഇരയാക്കിയ കാര്യം പുറത്തുവന്നത്.  

Content Highlights: 40-year-old Man Arrested for Raping Daughter, Sodomising Nephew in Nagpur