തിരൂർ: 13 വയസ്സുകാരനെ പ്രകൃതിവിരുദ്ധമായി ലൈംഗികപീഡനം നടത്തിയ 74-കാരനുൾപ്പെടെ നാലുപേർ അറസ്റ്റിലായി. പുറത്തൂർ പടിഞ്ഞാറെക്കര സ്വദേശികളായ കൊല്ലറമ്പിൽ സിന്ദിൽ (37) ,പുളിക്കൽ മണികണ്ഠൻ (45), കരിയംതുരുത്തി ബാഹുലേയൻ (49), പുറത്തൂർ ഗോമുഖം സ്വദേശി മുല്ലപ്പള്ളി നാരായണൻ (74) എന്നിവരെയാണ് തിരൂർ സി.ഐ പി. അബ്ദുൾബഷീർ അറസ്റ്റുചെയ്തത്.

raping

സിന്ദിലും മണികണ്ഠനും വീട്ടിൽവെച്ചും മറ്റുള്ളവർ പുഴക്കരയിൽവെച്ചും കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ചൈൽഡ് ലൈനിന്‌ ലഭിച്ച വിവരത്തെത്തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സംഭവത്തിൽ പോക്സോ നിയമപ്രകാരം നാലു കേസ്സുകളാണ് പോലീസ് രജിസ്റ്റർചെയ്തിട്ടുള്ളത്. പ്രതികളെ തിരൂർ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കുശേഷം തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി.

Content Highlight: 4 arrested for raping 13 old boy