ഗുംല: ദുർമന്ത്രവാദം നടത്തുന്നുവെന്നാരോപിച്ച് ജാർഖണ്ഡിലെ ഗുംല ജില്ലയിൽ രണ്ടുസ്ത്രീകളുൾപ്പെടെ നാലുപേരെ ആൾക്കൂട്ടം തല്ലിക്കൊന്നു. നഗർ സിസ്കാരി ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.
സുന ഒരാവോ (65), ചംബ ഒരാവോ (79), ഫാഗ്നി (60), പിരോ ഒറൈൻ (74) എന്നിവരാണ് കൊല്ലപ്പെട്ടത്. മുഖമൂടിധരിച്ച പത്തുപേരുടെ സംഘം ഇവരെ വീട്ടിൽനിന്നു വലിച്ചിറക്കി വടികൊണ്ട് തല്ലിക്കൊല്ലുകയായിരുന്നുവെന്ന് എസ്.പി. അഞ്ജാനി കുമാർ ഝാ പറഞ്ഞു. ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട സംഭവമാണെന്നു കരുതുന്നുവെന്നും കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയെന്നും എസ്.പി. അറിയിച്ചു.
Content Highlight: 4 Accused Of practicing Witchcraft stabbed to death by people in Jharkhand